ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ്ങ് ചാംമ്പ്യന്‍ സാം അന്‍വറിനു ജന്മനാടിന്റെ ആദരം

Web Desk
1 Min Read

പയ്യന്നൂര്‍: ഹോങ്കോങ്ങില്‍ വെച്ചു നടന്ന ഏഷ്യന്‍ യൂണിവേഴ്‌സിറ്റി 120 കിലോഗ്രാം പവര്‍ ലിഫ്റ്റിംഗ് ചാംമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ സി വി മുഹമ്മദ് സാം അന്‍വറിന് സ്വാതന്ത്ര്യത്തിനു വേണ്ടി പോര്‍ച്ചുഗീസുകാരോട് പോരാട്ടം നടന്ന ചരിത്ര പ്രസിദ്ധമായ ജന്മനാട് രാമന്തളിയില്‍ പ്രൗഢോജ്ജ്വലമായ പൗര സ്വീകരണം നല്‍കി.

city exchange

തുറന്ന വാഹനത്തില്‍ പുന്നക്കടവില്‍ നിന്നും സാം നെ ആനയിച്ചു കൊണ്ടുളഅള ജാഥയില്‍ ജനങ്ങള്‍ അണിചേര്‍ന്നു.

ഫിഫാ മക്കാനി രാമന്തളിയുടെ നേതൃത്വത്തില്‍ വടക്കുമ്പാട് സെന്ററില്‍ ഒരുക്കിയ പൗര സ്വീകരണ ചടങ്ങില്‍ കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗം പി എം ശുഹൈബ, പി എം അബ്ദുല്ലത്ത്വീഫ്, വി വി ഉണ്ണികൃഷന്‍, നസീര്‍ രാമന്തളി, കക്കുളത്ത് അബദുല്‍ ഖാദര്‍, കെ പി മുഹമ്മദ് സഅദ്, പി ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഫിഫാ മക്കാനി രാമന്തളിയുടെ സ്‌നേഹോപഹാരം വേദിയില്‍ വെച്ച് കൈമാറി. നാട്ടിലെ വിവിധ ക്ലബ്ബുകളും സംഘടനകളും ഹാരാര്‍പ്പണം നടത്തി. എം സി റിയാസ് സ്വാഗതവും പി എസ് ഷാനിദ് നന്ദിയും പറഞ്ഞു. നാട്ടുകാരുടെയും വിവിധ ക്ലബ്ബുകളുടെയും സഹകരണത്തിനും ഹൃദ്യമായ സ്വീകരണത്തിനും സാം കൃതജ്ഞത രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!