
ദോഹ: 2021 ലെ എഫ്‌ഐഎ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പുതിയ മത്സരം ഖത്തറില്‍.


നവംബര്‍ 21 ന് ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് മത്സരം നടക്കുക.2023 മുതല്‍ 10 വര്‍ഷത്തെ കരാര്‍ ഖത്തര്‍ ഫോര്‍മുല വണ്ണുമായി ഉണ്ടാക്കും. ഖത്തര്‍ മോട്ടോര്‍ ആന്റ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ (ക്യു.എം.എം.എഫ്) പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അല്‍ മന്നായിയാണ് ഇക്കാര്യം അറിയിച്ചത് .
