വിദ്യാഭ്യാസ പിന്നോക്കാവസ്ഥയില്‍ നിന്ന് മാറ്റം അനിവാര്യം: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ:വിദ്യാഭ്യാസത്തില്‍ പിന്നോക്കത്തില്‍ നിന്ന് വരും തലമുറ മുന്നേറി ഔദ്യോഗിക തലങ്ങളില്‍ വളര്‍ന്നുവരേണ്ടതും പിന്നോക്കാവസ്ഥ പരിഹരിക്കേണ്ടതും അത്യാവശ്യമാണെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ.

city exchange

ആലുവ താലൂക്ക് ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രചോദനം -2021 എസ് എസ് എല്‍ സി ,പ്ലസ് ടു അവാര്‍ഡ് വിതരണത യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡണ്ട് ഡോക്ടര്‍ അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ മുട്ടത്തില്‍ സ്വാഗതവും, ട്രഷറര്‍ പി എം മൂസക്കുട്ടി നന്ദിയും പറഞ്ഞു. പി എച്ച് ഡി കരസ്ഥമാക്കിയ റാബിയ റഷീദിനെ പുരസ്‌കാരം നല്‍കി ആദരിച്ചു,എസ് എസ് എല്‍ സി അവാര്‍ഡ് വിതരണം യൂത്ത് ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം കെ എ ലത്തീഫ് നിര്‍വഹിച്ചു, പ്ലസ് ടു അവാര്‍ഡ് വിതരണം ജില്ലാ ജമാ അത്ത് വൈസ് പ്രസിഡണ്ട് എം എ അലി നിര്‍വഹിച്ചു, അബ്ദുല്‍സലാം (് ഇമാം അല്‍ അസ്ഹര്‍) മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി
ഹംസ പറക്കട്ട്, പരീത് പിള്ള മുട്ടം,അഡ്വക്കറ്റ് വി കെ സിദ്ദിഖ്, അസീസ് കുട്ടമശ്ശേരി,അഡ്വക്കറ്റ് എം എം അലി കുഞ്ഞ്, യാസര്‍ അഹമ്മദ്, സി കെ ബീരാന്‍,ഹാഷിം ശ്രീമൂലനഗരം സൈദു കുഞ്ഞു പറയാറ് , സലിം എടയപ്പുറം,കുഞ്ഞുമുഹമ്മദ് മുട്ടം,അജാസ് കാലടി, അസൈനാര്‍ മൗലവി, സുഫീര്‍ ഹുസൈന്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!