സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിന് കരട് പ്രഖ്യാപനം പ്രസിദ്ധീകരിച്ചു

Web Desk
2 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ട പദ്ധതിക്കായി പൊന്നും വിലക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമം സെക്ഷന്‍ 19 പ്രകാരം ഉള്ള കരട് പ്രഖ്യാപനം സര്‍ക്കാര്‍ അംഗീകരിച്ചതായും പ്രസ്തുത ഭൂമി പൊന്നും വിലക്കെടുക്കുവാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ കിഫ്ബിക്ക് നിര്‍ദ്ദേശം നല്‍കിയതായും 8/1/2025 ലെ അസാധാരണ ഗസറ്റില്‍ ഇക്കാര്യം വിജ്ഞാപനം ചെയ്തതയും അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ടം എ പാക്കേജ് 2 & 3 എന്‍ എ ഡി ജങ്ക്ഷന്‍ മുതല്‍ അസീസി ജങ്ക്ഷന്‍ വരെയും അസീസി ജങ്ക്ഷന്‍ മുതല്‍ മഹിളാലയം ജങ്ക്ഷന്‍ വരെയുള്ള നിര്‍മ്മാണത്തിന്റെ വിജ്ഞാപനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വിജ്ഞാപനം വന്നിരിക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വസ്തു ഉടമകളുമായി ഹിയറിംങ്ങ് നടത്തി അവാര്‍ഡു പാസാക്കിയാല്‍ ഉടന്‍ തന്നെ നഷ്ടപരിഹാരം ഭൂഉടമസ്ഥര്‍ക്ക് ലഭിക്കുന്നതാണ്.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ വന്നിട്ട് 22 വര്‍ഷമായി. ഈ കാലയളവില്‍ നോട്ടിഫിക്കേഷന്‍ വന്നതുമൂലം ചികിത്സാ ചിലവിനയോ മക്കളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടി വസ്തു വില്‍ക്കുവാനോ പണയപ്പെടുത്തുവാനോ കഴിയാതെ പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയായിരുന്നു. ഈ വിഷയം അന്‍വര്‍ സാദത്ത് എം എല്‍ എ നിരന്തരം നിയമസഭയില്‍ ഉന്നയിക്കുകയും മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരെ പല തവണ നേരിട്ടുകണ്ട് എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ മാസവും കളക്ടറുടെ ചേമ്പറില്‍ അവലോകന യോഗവും നടത്താറുണ്ടായിരുന്നു.

- Advertisement -
Ad image

റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയില്‍ 28 വീടുകളും 4 വീടുകളോടനുബന്ധിച്ച് കടകളുമുണ്ട്. 6 വ്യാപാര സ്ഥാപനങ്ങളടക്കം 34 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതാണ്. സ്ഥലം ഏറ്റെടുക്കുന്നതിനും പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരത്തിനായും റോഡിന്റെ നിര്‍മ്മാണത്തിനായും 649 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിനാവശ്യമായ 569 കോടി രൂപ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്.

അതുപോലെ മഹിളാലയം പാലം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള മൂന്നാം ഘട്ട നിര്‍മ്മാണത്തിന്റെ 4.5 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കുവാന്‍ ആവശ്യമായ 210 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നും എം എല്‍ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!