

ആലുവ: ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലകളിലും ലഹരി വിരുദ്ധ ക്യാമ്പയിന് ‘ബോധം’ സംഘടിപ്പിച്ചു. എറണാകുളം ജില്ലയില്‍ ചുണങ്ങംവേലി സെന്റ് ജോസഫ് യു പി സ്കൂളില്‍ എല്‍ എന്‍ എസ് സംസ്ഥാന ട്രഷറര്‍ എം കെ എ ലത്തീഫ് ഹെഡ്മിസ്ട്രസ് ജസ്പ്രിയ എസ് ഡി ക്ക് ലഘുലേഖ കൈമാറി ആലുവ നിയോജകമണ്ഡലംതല ഉദ്ഘാടനം നടത്തി.

എല്‍ എന്‍ എസ് യുവജനവിഭാഗം ജില്ലാ ട്രഷറര്‍ സുഫീര്‍ ഹുസൈന്, അധ്യാപികരായ ജിനു പൗലോസ്, മിതു മാത്യു എന്നിവര്‍ സംബന്ധിച്ചു.
