

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി. ഡെങ്കിപ്പനിയെ തോല്‍പ്പിക്കാന്‍ കൂട്ടായ പടയൊരുക്കം, ഉറവിട നശീകരണം ശീലമാക്കൂ, ഡെങ്കിപ്പനിയെ തുരത്തൂ എന്ന മുദ്രവാക്യം ഉയര്‍ത്തി കൊണ്ടാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം ജീവനക്കാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്നത്തിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെരീഫ്, ഷീജ മോള്‍ എന്നിവരുടെ കീഴില്‍ രണ്ടു ടീമായി തിരിഞ്ഞു പഞ്ചായത്തിലെ ഡെങ്കിപ്പനി കൂടുതല്‍ ഉള്ള വാര്‍ഡുകളില്‍ വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുകയും വെള്ളം കെട്ടിക്കിടക്കുന്ന ചെടിച്ചട്ടികള്‍, കുപ്പികള്‍, മറ്റു പാത്രങ്ങള്‍ എന്നിവയിലെ വെള്ളം ഒഴുക്കി കളയുകയും കൊതുകു നശീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

പല പ്രാവശ്യം ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തിയിട്ടും അനുസരിക്കാത്തവര്‍ക്ക് പിഴ ഉള്‍പ്പെടുന്ന നോട്ടീസ് നല്‍കുകയും ചെയ്തു. കൂടാതെ വീടുകളില്‍ വെച്ചു ഡെങ്കിപ്പനി വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കും എന്ന പ്രതിഞ്ജയും എല്ലാവരും എടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സഹായിക്കുന്നതിനായി ആശ വര്‍ക്കര്‍മാരും ഉണ്ടായിരുന്നു. ചില വാര്‍ഡുകളില്‍ വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികളെയും മറ്റു അസുഖങ്ങളെയും പ്രതിരോധിക്കുന്നതിനായും പ്രത്യേകിച്ച് ഡെങ്കിപനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഴക്കാലത്തിനു മുന്നോടിയായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു.

പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ വാര്‍ഡുകളില്‍ പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വീടുകളില്‍ സര്‍വ്വെ നടത്തുകയും ഫോഗിംങ്ങ് നടത്തുകയും പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഡോക്ടറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും ആശ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വീടുകളില്‍ ബോധവല്‍ക്കരണവും രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകളെക്കുറിച്ചു ക്ലാസ് എടുക്കുകയും ഇടക്കിടെ വാര്‍ഡ് ജാഗ്രത സമിതി കൂടി കാര്യങ്ങള്‍ വിലയിരുത്തുകയും മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുകയും വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
ഡെങ്കിപ്പനി കൂടുതല്‍ ഉള്ള വാര്‍ഡുകളില്‍ നിരന്തരം പഞ്ചായത്തും വാര്‍ഡ് അംഗങ്ങളും പഞ്ചായത്ത് ഹെല്‍ത്ത് ഉദ്യോഗസ്ഥരും ഇടപെടുന്നത് കൊണ്ടു ഡെങ്കിപ്പനിയുടെ വ്യാപനം കുറഞ്ഞിട്ടുണ്ട്.
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയ ഡെങ്കിപ്പനി ദിനാചരണം പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് സ്വാഗതവും വാര്‍ഡ് അംഗം ലൈല അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്നത്ത് എം പ്രതിജ്ഞ ചൊല്ലി കൊടുത്തു. മെമ്പര്‍ പി എസ് യൂസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെരീഫ്, ഷീജ മോള്‍, ആശ വര്‍ക്കര്‍ അമ്പിളി, ശ്രീദേവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

