സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

Web Desk
1 Min Read

കൊച്ചി: സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കാക്കനാട് തുതിയൂര്‍ ചാത്തനാംചിറയില്‍ വീട്ടില്‍ സന്തോഷി (45)നെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

കാക്കനാട് ഐ എം ജി ജംഗ്ഷന് അടുത്തുള്ള ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീകളെ പ്രതി ശല്യപ്പെടുത്തുന്നത് കണ്ട് ശശി എന്നയാള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ അരിശം പൂണ്ട പ്രതി അവിടെ കിടന്ന ഒരു കോണ്‍ക്രീറ്റ് കട്ട കൊണ്ട് ശശിയുടെ തലയിലും മുഖത്തും പലവട്ടം ഇടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇടി കൊണ്ട് ബോധം കെട്ട് നിലത്ത് വീണ ശശി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും മദ്യലഹരിയില്‍ ആയിരുന്ന പ്രതി ശ്രമിച്ചു. സ്ത്രീകളെ ഉപദ്രവിച്ച കാര്യത്തിന് മുന്‍പും ജയിലില്‍ കിടന്നിട്ടള്ള ആളാണ് പ്രതി. ഇന്‍സ്‌പെക്ടര്‍ ആര്‍ ഷാബുവിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ റഫീഖ് എന്‍ ഐ, റോയ് കെ പുന്നൂസ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!