

കോഴിക്കോട്: ജാതി മത ചിന്തകള്‍ മറന്ന് പരസ്പരം സഹായിച്ച് ആത്മ സംതൃപ്തി നേടണമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്. തിരുവണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ആംബലന്‍സ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കോര്‍പ്പറേറ്റ് കമ്പനികളും സി എസ് ആര്‍ ഫണ്ട് ചിലവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമായിട്ടുണ്ട്. പാലിയേറ്റീവ് സംഘടനകള്‍ സഹായം ചോദിച്ചു വാങ്ങണം. കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് സഹായം ഉറപ്പായും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യക്കാരന്റെ വീട്ടുപടിക്കലേക്ക് ചികിത്സാ സഹായം എത്തുന്ന ഹോം കെയര്‍ പദ്ധതിയ്ക്ക് സഹായമാകുന്ന ആംബുലസിന്റെ ഫ്‌ളാഗ് ഓഫ് എം പി അഹമ്മദ് നിര്‍വ്വഹിച്ചു
തിരുവണ്ണൂര്‍ ആല്‍ത്തറയ്ക്ക് സമീപം നടന്ന ചടങ്ങില്‍ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി. പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ്
ടി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. വി പി എസ്
ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിന്റെ ധനസഹായം
ഡോ. മെഹറൂഫ് രാജില്‍ നിന്നും ചീഫ് പാട്രന്‍ വാളിയില്‍ മൂസ ഏറ്റുവാങ്ങി.
വാര്‍ഡ് കൗണ്‍സിലര്‍മാരായ എം സി സുധാമണി, കെ നിര്‍മ്മല, രമ്യ സന്തോഷ്, ആയിഷാബി പാണ്ടികശാല, പന്നിയങ്കര എസ് ഐ കെ മുരളീധരന്‍, സുഹാസ് നമ്പത്ത് എന്നിവര്‍ സംസാരിച്ചു.
അബൂബക്കര്‍ സിദ്ധിക്ക് സ്വാഗതവും പി രാം ദാസ് നന്ദിയും പറഞ്ഞു.

