തഗ് ലൈഫ് റിലീസ് നിരോധിച്ച കര്‍ണാടക ഫിലിം ചേംബറിനെതിരെ കമല്‍ ഹാസന്‍ കോടതിയില്‍

Web Desk
1 Min Read

ചെന്നൈ: മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം തഗ് ലൈഫ് റിലീസ് നിരോധിച്ച കര്‍ണാടക ഫിലിം ചേംബറിന്റെ നടപടി ചോദ്യം ചെയ്ത് കമല്‍ ഹാസന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഫിലിം ചോംബറിന്റെ പ്രവര്‍ത്തി നിയമ വിരുദ്ധമാണെന്ന് രാജ് കമല്‍ ഇന്റര്‍നാഷണല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

city exchange

കന്നഡ ഭാഷയെ ഇകഴ്ത്തി കാട്ടിയെന്ന് ആരോപിച്ചാണ് ഫിലിം ചേംബര്‍ സിനിമ കര്‍ണാടകയില്‍ നിരോധിച്ചത്. കന്നഡ ഭാഷ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്നായിരുന്നു തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെ കമല്‍ നടത്തിയ പ്രസ്താവന. പരാമര്‍ശം നടത്തിയതിനു പിന്നാലെ ബി ജെ പിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയിരുന്നു.

കമലിന്റെ പരാമര്‍ശം കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നും സ്വന്തം ഭാഷയെ പുകഴ്ത്താന്‍ മറ്റു ഭാഷയെ തരം താഴ്ത്തരുതെന്നും കര്‍ണാടക ബി ജെ പി പ്രസിഡന്റ് ബി വിജയേന്ദ്ര വിമര്‍ശിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!