

കൊച്ചി: ശുചിത്വവും തരംതിരിച്ചുള്ള മാലിന്യ സംസ്‌കരണവും പുതുതലമുറയുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ മിഷന്‍ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സഹകരണത്തോടു കൂടി അങ്കണവാടി കേന്ദ്രീകരിച്ചു നടപ്പിലാക്കുന്ന ശുചിത്വ പദ്ധതിയാണ് ‘അഴകുള്ള വാടി അങ്കണവാടി’. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ഒന്‍പത് അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുന്നത്.

തേവര ഐ സി ഡി എസ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ലാല്‍ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ മേയര്‍ അഡ്വ. എം അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെനീഷ് കമ്പോസ്റ്റിംഗ് ബിന്നുകളുടെയും എം സി എഫുകളുടെയും വിതരണം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ അര്‍ബന്‍ 2 കൊച്ചി സി ഡി പി ഒ ഇന്ദു വി എസ് ആശംസകള്‍ അര്‍പ്പിച്ചു. പി എം യു ശുചിത്വ മിഷന്‍ ടീം കോഡിനേറ്റര്‍ അമീര്‍ഷാ ആര്‍ എസ് പദ്ധതി വിശദീകരണം നടത്തി.
പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ശാന്ത ടീച്ചര്‍, ലതിക ടീച്ചര്‍, ജീജ ടെന്‍സണ്‍, സി ഡി പി ഓമാരായ ലീഷ സേവിയര്‍, ശുഭാ കെ നായര്‍ എന്നിവര്‍ സംസാരിച്ചു. തേവര സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനല്‍കുമാര്‍ എം സി നന്ദി പ്രകാശിപ്പിച്ചു.
അംഗനവാടികളിലൂടെ ശുചിത്വ സംസ്‌കാരത്തിന് തിരികൊളുത്തുന്നതിലൂടെ വീടുകളിലേക്കും സമൂഹത്തിലേക്കും ശാസ്ത്രീയ മാലിന്യ സംസ്‌കരണ സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജൈവമാലിന്യം വളമാക്കുകയും അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് വൃത്തിയാക്കി ഹരിത കര്‍മന കര്‍മ്മ സേനയ്ക്ക് കൈമാറുക, മലിനജല സംസ്‌കരണത്തിന് സോക് പിറ്റുകള്‍ സ്ഥാപിക്കുക എന്നതും ഈ പദ്ധതിയുടെ ഘടകമാണ്.

