

കാസര്‍ക്കോട്: ഇന്ത്യയിലെ അറിയപ്പെടുന്ന ആധുനിക ചിത്രകാരന്മാരിലൊരാളായ കെ പി വത്സരാജ് (58) നിര്യാതനായി. മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

കാസര്‍ക്കോട് കാനത്തൂര്‍ സ്വദേശിയാണ്. ചിത്രകാരന്‍ കാനത്തൂരിലെ സി കെ നായരുടെയും കെ പി ശാരദ അമ്മയുടെയും മകനാണ്.

ഭാര്യ: സിന്ധു. മക്കള്‍:അശ്വതി, ആതിര. സഹോദരങ്ങള്‍: ചിത്രകാരന്‍ കെ പി ജ്യോതിചന്ദ്രന്‍, സിനിമാ സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍, അധ്യാപിക ലേഖ.
പ്രശസ്ത സിനിമാ സഹ സംവിധായകനും ഡോക്യുമെന്റേറിയനുമായ സുധീഷ് ഗോപാലകൃഷ്ണന്‍ സഹോദരീ ഭര്‍ത്താവാണ്.

