

ദോഹ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഐ സി സി വനിതാ ഫോറം ഉദ്ഘാടനം നിര്‍വഹിച്ചു.

മാഡം അംബാസഡര്‍ ഡോ. അല്‍പന മിത്തല്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ വനിതാ പ്രിന്‍സിപ്പല്‍മാരായ ഹമീദ ഖാദര്‍, മീനല്‍ ബക്ഷി, പ്രമിള കനാന്‍, ആശ ഷിജു, ഹോപ് ഖത്തര്‍ സെന്റര്‍ ഫോര്‍ സ്‌പെഷ്യല്‍ നീഡ്‌സ് കോര്‍ഡിനേറ്റര്‍ ഗീത ഷോഹി ഐസക്ക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കമല താക്കൂര്‍, സുമ മഹേഷ് ഗൗഡ, ശ്വേത കോഷ്ടി, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ദിശ്‌റയ് റോയ് എന്നിവര്‍ പ്രസംഗിച്ചു.

