തിക്കുറിശ്ശി അനുസ്മരണം മാര്‍ച്ച് 11ന്

Web Desk
1 Min Read

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അനുസ്മരണം മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസ്  മീറ്റിംഗ് ഹാളില്‍ നടക്കും.

city exchange

മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം പ്രേംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര നിരൂപകന്‍  ടി പി ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തും.

മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ഗോപാലകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ ആര്‍ ശ്രീനിവാസന്‍, സാഹിത്യകാരന്‍മാരായ എന്‍ ആര്‍ സി നായര്‍, കരുമം നീലകണ്ഠന്‍, ആറ്റിങ്ങല്‍ സേവന വികാസ് കേന്ദ്ര ഡയറക്ടര്‍ ശ്യാം ആറ്റിങ്ങല്‍, തിക്കുറിശ്ശി ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍ വി പൊഴിയൂര്‍, ട്രഷറര്‍ സുരേന്ദ്രന്‍ കുര്യാത്തി തുടങ്ങിയവര്‍ സംസാരിക്കും.

- Advertisement -
Ad image

ചലച്ചിത്ര സംഗീത സംവിധായകന്‍ ഡോ. വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി നടത്തും.

TAGGED:
Share This Article
Leave a Comment
error: Content is protected !!