ഖത്തറിനെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച ഹോളിവുഡ് ചിത്രത്തിനെതിരെ അല്‍ ഇമാദി ഹോസ്പിറ്റല്‍ കേസിനൊരുങ്ങുന്നു

Web Desk
1 Min Read

ദോഹ: ഖത്തറി സ്ഥാപനങ്ങളുടെ പേരുകള്‍ ഉപയോഗിച്ച് തഖത്തറിനെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച ഹോളിവുഡ് ചിത്രത്തിനെതിരെ കേസെടുക്കാന്‍ തയ്യാറെടുത്ത് അല്‍ ഇമാദി ഹോസ്പിറ്റല്‍. ജൂണ്‍ ആദ്യവാരത്തില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം മിസ്ഫിറ്റ്‌സിനെതിരെയാണ് കേസ് കൊടുക്കാന്‍ തയ്യാറാവുന്നത്.
പാരമൗണ്ട് പിക്‌ചേഴ്‌സും ഹൈലാന്‍ഡ് ഫിലിം ഗ്രൂപ്പുമായി സഹകരിച്ച് യു എ ഇ ആസ്ഥാനമായുള്ള ഫിലിംഗേറ്റ് പ്രൊഡക്ഷനാണ് മിസ്ഫിറ്റ്‌സ് നിര്‍മിച്ചിരിക്കുന്നത്.
ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയെ ഉള്‍പ്പെടെ തീവ്രവാദവുമായി ബന്ധിപ്പിക്കുകയും അല്‍ശര്‍ഖ് പത്രത്തിന്റെ ടെലിഫോണ്‍ നമ്പറും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
കവചിത കാറുകളിലൊന്നിന്റെ ഡോറില്‍ ലഖ്‌വിയയുടെ പേരും ലോഗോയും അല്‍ ശര്‍ഖിന്റെ നമ്പറും ദൃശ്യമാകുന്നുണ്ട്. അല്‍ ഇമാദി ഹോസ്പിറ്റലിനെ നെഗറ്റീവ് അര്‍ഥത്തിലാണ് ചിത്രം കാണിക്കുന്നത്. സിനിമയിലെ ഒരു രംഗത്തില്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി കള്ളന്‍ അല്‍ ഇമാദി ഹോസ്പിറ്റലില്‍ ഡോകടറായി വേഷം മാറി പ്രത്യക്ഷപ്പെടുന്നുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!