ഐ സി സി ഈദ് ബസാര്‍ 28, 29 തിയ്യതികളില്‍

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ് ബസാര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍. വൈകിട്ട് ആറു മുതല്‍ ഐ സി സിയിലാണ് പരിപാടി.

city exchange

കരകൗശല വസ്തുക്കള്‍, തുകല്‍ വസ്തുക്കള്‍, അനുകരണ ആഭരണങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഓഫറുകള്‍ സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചെറുകിട ഇന്ത്യന്‍ സംരംഭകര്‍ക്ക് ഈ ബസാര്‍ ഒരു വേദിയൊരുക്കും.

ലൈവ് ഹെന്ന, ഫുഡ് കൗണ്ടറുകള്‍ തുടങ്ങിയവ ആകര്‍ഷണമായിരിക്കും. പ്രവേശനം സൗജന്യമാണ്.

Share This Article
Leave a Comment
error: Content is protected !!