സഭാ കോടതികളും ഇന്ത്യന്‍ ഭരണഘടനയും; സെമിനാര്‍ 30ന്

Web Desk
1 Min Read

കൊച്ചി: രാജ്യത്തിന്റെ ഭരണഘടനയ്ക്ക് സമാന്തരമായി ക്രൈസ്തവസഭകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സഭാ (കൂരിയാ) കോടതികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വിശ്വാസ സമൂഹത്തിന്റെ ഇടയില്‍ വ്യാപകമായ പ്രചാരണങ്ങള്‍ ആരംഭിക്കുന്നു. പ്രചാരണ ക്യാമ്പയിന് തുടക്കം കുറിച്ചു നിയമ പണ്ഡിതരുടെയും കാനന്‍ ലോ വിദഗ്ധരുടെയും പങ്കാളിത്തത്തോടെ സെമിനാര്‍ നടത്തും. മാര്‍ച്ച് 30ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.

city exchange

ക്രൈസ്തവസഭകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സഭാ (കൂരിയാ) കോടതികള്‍ വിശ്വാസികളുടെ സ്വസ്ഥമായ ജീവിതത്തിന് വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈ കൂരിയ കോടതികള്‍ വിശ്വാസികളുടെ സിവിലിയന്‍ അവകാശങ്ങള്‍ പിടിച്ചെടുക്കുന്നതു കൂടാതെ ചില സന്ദര്‍ഭങ്ങളില്‍ ക്രിമിനല്‍ വിഷയങ്ങളില്‍ കൂടി തലയിടുകയുമാണ്. ഇത് വിശ്വാസികളുടെ സ്വസ്ഥമായ ജീവിതത്തിന് വലിയ ഭീഷണിയായി നിലനില്‍ക്കുകയാണ്.

പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ ഫെലിക്‌സ് ജെ പുല്ലൂടന്‍, ഫാ. ഡോമിനിക് പത്യാല ഒ എഫ് എം, അഡ്വ. (സിസ്റ്റര്‍) ടീന ജോസ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, അഡ്വ. എബനേസര്‍ ചുള്ളിക്കാട്ട്, ആന്റോ മാങ്കൂട്ടം, ജോണ്‍ പുളിന്താനം, ജോസഫ് പനമൂടന്‍, സ്റ്റാന്‍ലി പൗലോസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

Share This Article
Leave a Comment
error: Content is protected !!