

ദോഹ: കേരളീയ ജനഹൃദയങ്ങളില്‍ കുടിയേറിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഖത്തര്‍ വെളിച്ചം വെളിയങ്കോട് സെക്രട്ടറിയേറ്റ് യോഗം അനുശോചനം അറിയിച്ചു.

മദീന ഖലീഫയില്‍ ചേര്‍ന്ന യോഗത്തില്‍ ഖത്തര്‍ വെളിച്ചം പ്രസിഡണ്ട് ശഫാഅത്ത് വെളിയങ്കോടാണ് അനുശോചനം രേഖപ്പെടുത്തിയത്.

മത്സ്യം ജലാശയത്തില്‍ ജീവിക്കുന്ന പോലെ എളിമ കൊണ്ടും ലാളിത്യം കൊണ്ടും ജനങ്ങളുടെ ഹൃദയങ്ങളില്‍ ജീവിച്ചയാളാണ് ഭൗതിക ജീവിതത്തില്‍ നിന്നും വിടപറഞ്ഞ ജനങ്ങളുടെ പ്രിയങ്കരനായ കുഞ്ഞൂഞ്ഞ്.
കുടുംബത്തിനും പൊതുമണ്ഡലത്തിനും നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബത്തിന്റെ ദുഖത്തില്‍ ഖത്തര്‍ വെളിച്ചവും പങ്കു ചേരുന്നു.

