10, 20, 30 പ്രമോഷനുമായി സഫാരി

Web Desk
4 Min Read

ദോഹ:

city exchange

പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന്‍. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷന്‍ ആണ് സഫാരി 10, 20, 30 പ്രമോഷന്‍. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട്ഫുഡ്, മറ്റ് ഭക്ഷ്യോല്‍പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്‌വെയര്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് വെറും 10, 20, 30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

സാദിയ ചിക്കന്‍ ഗ്രില്ലര്‍ 1400 ഗ്രാം 10 റിയാല്‍, ഷേക്ക് ആന്‍ഡ് ടേക്ക് ജ്യൂസ് ബ്ലെന്‍ഡര്‍ 10 റിയാല്‍, സണ്‍സില്‍ക് ഷാമ്പൂ 350 എം എല്‍ന്റെ രണ്ടെണ്ണത്തിന് 20 റിയാല്‍, സ്മാര്‍ട്ട് വാച്ച് 20 റിയാല്‍, പിനാര്‍ ഫുള്‍ ക്രീം മില്‍ക്ക് 1 ലിറ്ററിന്റെ നാലെണ്ണത്തിന് 20 റിയാല്‍, ലിപ്ടണ്‍ യെല്‍ലോ ലേബല്‍ ടി 450 ഗ്രാം ട്വിന്‍ പായ്ക്ക് 30 റിയാല്‍, സൊളിന്‍ഗെന്‍ നൈഫ് സെറ്റ് 30 റിയാല്‍, എ എല്‍ എം ഹെവി ഡ്രൈ അയേണ്‍ 30 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

- Advertisement -
Ad image

കൂടാതെ നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകളുമായി സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കന്‍ ദം ബിരിയാണി, ചിക്കന്‍ മജ്ബൂസ്, ഡോണട്ട്‌സ് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍ മറ്റു ചീസ് ഐറ്റംസും റൗമി ചീസ്, ബലദി ഫെറ്റാ പ്ലെയ്ന്‍ ചീസ്, റെഡ് ചെഡാര്‍ ചീസ്, ബീഫ് മോര്‍ട്ടഡെല്ലാ, ലെമണ്‍ പിക്കിള്‍ തുടങ്ങിയവയും 10, 20, 30 പ്രമോഷനില്‍ ലഭ്യമാണ്. വിവിധ തരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ്, ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ് തുടങ്ങി പാലും പാലുല്‍പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉല്പന്നങ്ങളും നിരത്തിയിട്ടുണ്ട്.

അതുപോലെതന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്‌സ്, പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്ക് ആവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്. ഫേബര്‍ കാസില്‍, മാപ്പഡ് സ്‌കൂള്‍ കിറ്റ്, വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമാണ്. ഗാര്‍മെന്റ്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫുട്‌വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് വെറും 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. മേന്മയേറിയ വന്‍ കളക്ഷനാണ് വെറും 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്.

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലക്കുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10,20,30 പ്രമോഷന്‍ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.

ഒപ്പം തന്നെ ഖത്തറിലെത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഉപകാര പ്രദമാകുന്ന രീതിയിലാണ് ഇത്തവണ സഫാരി തങ്ങളുടെ 10, 20, 30 പ്രമോഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ അവശ്യ വസ്തുക്കളും ഒരുകുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കും എല്ലാവിധ സാധങ്ങളും വളരെ ചുരുങ്ങിയ നിരക്കില്‍ തന്നെ സഫാരി ഔട്‌ലെറ്റുകളില്‍ നിന്നും സ്വന്തമാക്കാവുന്നതാണ്.

പ്രവാസികള്‍ക്കിടയില്‍ വിപണിയുടെ നവവാതായനങ്ങള്‍ തുറന്നിട്ട ദോഹയിലെ പ്രശസ്ത റീട്ടയില്‍ ശൃഖലയായ സഫാരി ബര്‍വ വില്ലേജില്‍ ആരംഭിച്ച ഹൈപ്പര്‍മാര്‍ക്കറ്റിന് ഉപഭോക്താക്കളില്‍ നിന്നും അത്യന്തം ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.

സഫാരി തങ്ങളുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഡിസംബര്‍ പകുതിയോടു കൂടി ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ പതിനാറില്‍ ആരംഭിക്കുന്നുണ്ട്. കൂടാതെ സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ എത് ഔട്ട്ലറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!