

ദോഹ: ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍താനിയുടെ നിര്യാണത്തില്‍ അമീരി ദിവാന്‍ അനുശോചിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്.

ജൂലൈ 22ന് ശനിയാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഇമാം മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടത്തുകയും മൃതദേഹം പഴയ അല്‍ റയ്യാന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്യും.

ഖത്തറിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയാണ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍താനി.

