മമ്മൂട്ടി മികച്ച നടന്‍; വിന്‍സി അലോഷ്യസ് നടി

Web Desk
2 Min Read

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യപിച്ചു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും രേഖയിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

city exchange

മികച്ച സംവിധായകനായി മഹേഷ് നാരായണന്‍ (ചിത്രം- അറിയിപ്പ്) തെരഞ്ഞെടുക്കപ്പെട്ടു. ‘നന്‍ പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച സിനിമ.

കുഞ്ചാക്കോ ബോബനും (എന്നാ താന്‍ കേസ് കൊട്) അലന്‍സിയര്‍ ലോപസും (അപ്പന്‍) അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി. എന്നാ താന്‍ കേസു കൊട് ആണ് ജനപ്രീതിയാര്‍ജിച്ച സിനിമ. മികച്ച നവാഗത സംവിധായകന്‍ ‘ഇലവീഴാ പൂഞ്ചിറ’ സംവിധാനം ചെയ്ത ഷാഹി കബീറാണ്.

വി പി കുഞ്ഞികൃഷ്ണനെ മികച്ച സ്വഭാവ നടനായും ദേവി വര്‍മ്മയെ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുത്തു. ജ്യോതിഷ് ശങ്കര്‍ (കലാ സംവിധാനം), കബില്‍ കപിലന്‍ (ഗായകന്‍), മൃദുല വാര്യര്‍ (ഗായിക), റഫീഖ് അഹമ്മദ് (ഗാനരചിയിതാവ്), എം ജയചന്ദ്രന്‍ (സംഗീത സംവിധായകന്‍) എന്നിവരും പുരസ്‌ക്കാരങ്ങള്‍ നേടി.

- Advertisement -
Ad image

മികച്ച ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍), മികച്ച ലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്), സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം (ചിത്രം: ബി 32 മുതല്‍ 44 വരെ), വി എഫ് എക്സ്- അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്), കുട്ടികളുടെ ചിത്രം- പല്ലൊട്ടി: നയന്റീസ് കിഡ്സ്, നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്.

നൃത്തസംവിധാനം- ഷോബി പോള്‍ രാജ് (തല്ലുമാല), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- പൗളി വല്‍സന്‍ (സൗദി വെള്ളയ്ക്ക), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്), വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളയ്ക്ക), മികച്ച മേക്കപ്പ്- റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം), ശബ്ദരൂപകല്‍പ്പന- അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ), ശബ്ദമിശ്രണം- വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്), സിങ്ക് സൗണ്ട്- വൈശാഖ് വിവി (അറിയിപ്പ്), എഡിറ്റിംഗ്- നിഷാദ് യൂസഫ് (തല്ലുമാല), പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്), സംഗീത സംവിധാനം- എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ), ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്), തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്), ഛായാഗ്രാഹകന്‍- മനേഷ് മാധവന്‍ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്), കഥാകൃത്ത്- കമല്‍ കെ എം (പട), ബാലതാരം (പെണ്‍)- തന്മയ സോള്‍ (വഴക്ക്), ബാലതാരം (ആണ്‍)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്സ്), മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് (സംവിധാനം ജിജോ ആന്റണി).

ഈ വര്‍ഷം 154 ചിത്രങ്ങളാണ് പുരസ്‌കാരങ്ങള്‍ക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്‌കാര നിര്‍ണയത്തില്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്. മുന്‍വര്‍ഷങ്ങളിലേത് പോലെ മുഖ്യധാരാ സിനിമകള്‍ക്ക് പുറമേ നിരവധി ഫെസ്റ്റിവല്‍ സിനിമകളും ശക്തമായ മത്സരവുമായി രംഗത്തുണ്ടായിരുന്നു.

ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ വിലയിരുത്തിയത്.

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്, തരൂണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, മമ്മൂട്ടിയുടെ റത്തീന ചിത്രം പുഴു, അപ്പന്‍ തുടങ്ങിയ സിനിമകളാണ് അവസാന റൗണ്ടിലുണ്ടായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!