കരിപ്പൂര്‍ എയര്‍പോര്‍ട്ട്; യാത്രക്കാരന് നേരെയുണ്ടായ അക്രമത്തില്‍ ഗപാഖ് പ്രതിഷേധം

Web Desk
1 Min Read

ദോഹ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കി എന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം അപലനീയവും ഏറെ ഗൗരവപ്പെട്ടെതാണെന്നും ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) പ്രതിഷേധ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

city exchange

കൃത്യമായ അന്വേഷണവും ശക്തമായ നടപടിയും ഉറപ്പ് വരുത്തണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയര്‍പോര്‍ട്ട് ഡയരക്ടര്‍, ലോക കേരള സഭ സെക്രട്ടറിയേറ്റ് എന്നിവരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍, അമീര്‍ കൊടിയത്തൂര്‍, പി പി സുബൈര്‍, മശ്ഹൂദ് തിരുത്തിയാട്, അന്‍വര്‍ ബാബു വടകര, ഇദ്രീസ് ശാഫി, എ ആര്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!