

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് പ്രീഗബാലിന്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.

യാത്രക്കാരില്‍ ഒരാള്‍ രാജ്യത്തേക്ക് മയക്കുമരുന്നുമായി പ്രവേശിക്കുന്നതായി സംശയിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ ബോഡി പരിശോധനാ മുറിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

യാത്രക്കാരന്റെ ശരീരത്തില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ കള്ളക്കടത്ത് വസ്തുക്കള്‍ കണ്ടെ്തതുകായയിരുന്നു. ആകെ 1372 പ്രീഗബാലിന്‍ ഗുളികകള്‍ കണ്ടുകെട്ടി.
