

ആലുവ: കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഐ സിറാജിന്റെ നേതൃത്വത്തില്‍ നാലംഗ ഹെല്‍ത്ത് സ്‌ക്വാഡ് കീഴ്മാട് പഞ്ചായത്തിലെ അണ്ടിക്കമ്പനി പരിസരത്തുള്ള മത്സ്യ- മാംസ വില്പനശാലയില്‍ പരിശോധനക്കു ചെന്നപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിക്കാന്‍ വന്ന സംഭവത്തില്‍ പ്രതിഷേധിച്ചും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടും കേരള എന്‍ ജി ഒ യൂണിയന്‍ ആലുവ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കീഴ്മാട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

യോഗം എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം എ എന്‍ സിജിമോള്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് സി ആര്‍ മഹേഷ് അധ്യക്ഷത വഹിച്ചു.

കീഴമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് സ്‌നേഹമോഹനന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണന്‍ റസീല ഷിഹാബ്, ഗ്രാമപഞ്ചായത്ത് അംഗം സാജു മത്തായി, പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ എ രമേശ് എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തിന് എന്‍ കെ സുജേഷ്, കെ എ കൃഷ്ണകുമാര്‍, വി ആര്‍ ദേവലാല്‍, വി എസ് സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

