

ആലുവ: കേന്ദ്ര ബജറ്റില്‍ കേരളത്തെയും തൊഴിലാളി വിഭാഗത്തെയും അവഗണിച്ച ബി ജെ പി ഗവണ്‍മെന്റിന്റെ കേരളവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂ ഡബ്ല്യൂ ഇ സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ബാങ്ക് ജംഗ്ഷനില്‍ ബഡ്ജറ്റ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ് പി വി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ്, നേതാക്കളായ കെ എസ് മുഹമ്മദ് ഷഫീഖ്, പിച്ച് അസ്ലം, എം എ കെ നജീബ്, സിറാജ് ചേനകര, കെ കെ അജിത് കുമാര്‍, ബെന്നി മാത്യു, ലിസ്സി സെബാസ്റ്റ്യന്‍, ബാബു കൊല്ലംപറമ്പില്‍, കെ എച്ച് ഷാജി, എം ഓ ജെറാള്‍ഡ്, ജോണി ക്രിസ്റ്റോഫര്‍, സതാര്‍ മേപ്പുറത്, ഹമീദ് എടയപ്പുറം, കുരിയന്‍ ജോര്‍ജ്, സാജന്‍ പുറയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
