കുറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം

Web Desk
2 Min Read

ദോഹ: പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ കൂറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികള്‍. ബഷീര്‍ കെ വി (ചെയര്‍മാന്‍), എ വി അബ്ദുല്‍ ജലീല്‍ (പ്രസിഡണ്ട്), അഷ്റഫ് പി എ നാസര്‍ (ജനറല്‍ സെക്രട്ടറി), കബീര്‍ കെ വി (ട്രഷറര്‍), ഷാജി എ വി, സകീര്‍ വി പി (വൈസ് പ്രസിഡന്റുമാര്‍), ശിഹാബ് (ജോയിന്റ് ട്രഷറര്‍), ശറഫുദ്ധീന്‍, ഷൗക്കത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

city exchange

പ്രസിഡന്റ് എ വി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ മഹല്ല് കൂട്ടായ്മ കഴിഞ്ഞ വര്‍ഷം കാഴ്ചവെച്ച സാമൂഹിക ഉത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജനറല്‍ സെക്രട്ടറി പി എ നാസര്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മഹല്ല് കൂട്ടായ്മ വീട് നിര്‍മ്മാണം, സകാത്ത് വിതരണം, ചികിത്സാ ധനസഹായം, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി നിരവധി മേഖലകളില്‍ സമൂഹത്തില്‍ ആശ്വാസം നല്‍കുന്ന ഇടപെടലുകള്‍ നടത്തി.

കൂട്ടായ്മയിലെ അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ബനവലന്റ് പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. മാറാ രോഗിക്കള്‍ക്കും വേദന അനുഭവിക്കുന്നവര്‍ക്കും ആശ്വാസമായി നിലനില്‍ക്കുന്ന ഖത്തര്‍ കുറ്റനാട് മഹല്ല് കൂട്ടായ്മ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

1977ല്‍ രൂപീകൃതമായ മഹല്ല് കൂട്ടായ്മ നാട്ടിലെ അവശത അനുഭവിക്കുന്ന മഹല്ല് നിവാസികള്‍ക്ക് ജാതിമത ഭേദമന്യേ രോഗ ചികിത്സക്കും ജോലി ചെയ്യാന്‍ കഴിയാതെ വരുന്ന അംഗങ്ങള്‍ക്ക് മാസം തോറും പെന്‍ഷന്‍, പൊതുജനങ്ങള്‍ക്കായി നാട്ടില്‍ മെഡിക്കല്‍ ക്യാമ്പ് മറ്റു സഹായങ്ങളും നല്‍കി വരുന്നു. പ്രായമായവര്‍ക്കും മാനസികമായ തളര്‍ച്ച അനുഭവിക്കുന്നവര്‍ക്കുമായി ആശ്വാസവും ആത്മസാന്ത്വനവും നല്‍കുന്ന വൃദ്ധസദനങ്ങള്‍ക്കും ഷല്‍ട്ടര്‍ ആന്റ് പാലിയേറ്റീവ് കെയര്‍, സഹയാത്ര, അനുബന്ധ കേന്ദ്രങ്ങള്‍ക്കും വേണ്ടി എല്ലാ മാസവും ധന സഹായം കൊടുക്കുന്നുണ്ട്. പിന്നോക്കം നില്‍ക്കുന്ന ഖത്തറില്‍ നിന്നും വിട്ടുപോയ മഹല്ല് പ്രതിനിധികള്‍ക്കും മറ്റു മഹല്ല് നിവാസികള്‍ക്കും മാസം തോറുംസംഘടന പെന്‍ഷനും നല്‍കിവരുന്നു.

- Advertisement -
Ad image

‘സ്വന്തമായി സുരക്ഷിതമായ ഒരു ഭവനം’ എന്ന ആശയത്തില്‍ ഖത്തര്‍ കൂറ്റനാട് മഹല്ലു കൂട്ടായ്മ ഏറ്റടുത്തു പൂര്‍ത്തിയാക്കിയ വീട് കൈമാറി.

ബുക്കാര്‍, എ വി ഷാജി, സിറാജ് എന്നിവര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ നയിച്ചു. അബ്ദുല്‍ കാദര്‍ എ വി, ഷാജി, സലീം കെ വി, ഷൗക്കത്ത്, ജലീല്‍ വട്ടേനാട്, റുബീഷ്, സുലൈമാന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!