സുഡാനില്‍ ഖത്തര്‍ എംബസിക്കു നേരെ ആക്രമണം

Web Desk
0 Min Read

ഖാര്‍ത്തും: സംഘര്‍ഷം തുടരുന്ന സുഡാനില്‍ ഖത്തര്‍ എംബസിക്കു നേരെ ആക്രമണം. എംബസി ആസ്ഥാനത്ത് സായുധ സംഘം അതിക്രമിച്ചു കയറി കെട്ടിടം തകര്‍ത്തു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ ശക്തമായി അപലപിച്ചു.

city exchange

ഖത്തര്‍ എംബസി ഉദ്യോഗസ്ഥരെ നേരത്തതന്നെ ഒഴിപ്പിച്ചിരുന്നതിനാല്‍ ആക്രമണത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരുക്കില്ല.

സംഘര്‍ഷങ്ങളില്‍ നിന്ന് നയതന്ത്ര കാര്യാലയങ്ങളേയും അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനങ്ങളേയും സിവിലിയന്‍ സ്ഥാപനങ്ങളേയും ഒഴിവാക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കരാറുകള്‍ക്കും വിരുദ്ധമായ കുറ്റകൃത്യം നിര്‍വഹിച്ചവരെ ശിക്ഷിക്കണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!