

ദോഹ: കൂറ്റനാട് മഹല്ല്കൂട്ടായ്മ ഇഫ്താര്‍ സംഗമവും പുസ്തക പ്രകാശനവും നടത്തി. മദീന ഖലീഫയിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിശുദ്ധ റമദാനിന്റെ മഹത്വങ്ങള്‍ എന്ന വിഷയത്തില്‍ മുഹമ്മദ് മുസ്തഫ ലത്തീഫി പ്രഭാഷണം നടത്തി.


അക്ഷരജാലകം ബുക്ക്‌സ് പ്രസിദ്ധീകരിച്ച ബഷീര്‍ ഹസ്സന്‍ തട്ടത്താഴത്ത് രചിച്ച ‘കൂറ്റനാടിന്റെ പുരാവൃത്തങ്ങള്‍’ എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനം ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഷഫീക് അറക്കല്‍ കൂറ്റനാട് മഹല്ല് കൂട്ടായ്മ പ്രസിഡന്റ് എ വി ജലീലിന് നല്‍കി നിര്‍വഹിച്ചു. സെക്രട്ടറി പി എ നാസര്‍, ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി ഐ എം എ റഫീഖ്, ടി കെ ഷമീര്‍, എ വി ഷാജി, ബഷീര്‍ കെ വി, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
