

ദോഹ: ഖത്തര്‍ മലയാളികളുടെ വിഷു ആഘോഷപ്പൊലിമയില്‍ വൈറലായി സന്തു നിഴല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാത്തിമ മെഹ്റൂഫ് പകര്‍ത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും.

അമ്മു എന്ന പേരിലെ ടിക്ടോക്ക് താരമായ ടിന്റു ഷാജി മോഡലായ ഫോട്ടോയും വീഡിയോയുമാണ് സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയത്. മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളില്‍ എഡിഷനുകളുള്ള പ്രമുഖ മലയാള പത്രത്തിന്റെ മുഖപേജില്‍ ഗള്‍ഫ് മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അടിക്കുറിപ്പിനൊപ്പമുള്ള ഒന്നാമത്തെ ചിത്രമായും സന്തു നിഴല്‍ പകര്‍ത്തിയ ചിത്രമാണ് ഇടം പിടിച്ചത്.


ഒരു പന്തിനു ചുറ്റും ഭൂലോകം തിരിയുന്ന ദിനങ്ങളെ വരവേല്‍ക്കാനിരിക്കുന്ന ഖത്തറില്‍ ലോകകപ്പ് കൗണ്ട് ഡൗണ്‍ ക്ലോക്കിന്റെ പശ്ചാത്തലത്തിലുള്ള ഫോട്ടോയും വീഡിയോയുമാണ് തരംഗമായിരിക്കുന്നത്.
സന്തു നിഴല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാത്തിമ മെഹ്റൂഫ് ഏറെ കാലമായിയു എഇയില്‍ അറബിക് വെഡിങ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഖത്തറില്‍ മോഡല്‍ ആന്റ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്.


