

ദോഹ: എന്നുപ്പാക്ക് സംഗീത ആല്‍ബത്തിന്റെ പോസ്റ്റര്‍ ലോകകേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ എന്നിവര്‍ പ്രകാശനം ചെയ്തു. റയ്ഹാന മുത്തു എന്ന യൂട്യൂബ് ചാനലിലൂടെ ‘എന്നുപ്പാക്ക്’ മെയ് 10ന് വെള്ളിയാഴ്ച റിലീസ് ചെയ്യും.

നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്‌നേഹബന്ധങ്ങളെ മനസ്സില്‍ താലോലിച്ചും സുന്ദര നിമിഷങ്ങളെ മനോഹരമാക്കിയും ആബീസിന്റെ രചനയില്‍ ഷമീര്‍ തൃശ്ശൂര്‍ സംഗീതം നിര്‍വഹിച്ച ആല്‍ബം റിയാസ് മാസ് നിര്‍മാണവും ഷഫീഖ് മൂസ സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്നു.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ആര്‍ ജെ ജിബിന്‍, ഷമീര്‍ അരീക്കാട്, അക്ബര്‍ പുതിയിരുത്തി, മുനവര്‍ പെരുമ്പിലാവ് തുടങ്ങിയവര്‍ പങ്കെടുത്തു.
