ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടലിന് സാംസ്‌കാരിക സംഗമം 15ന്

Web Desk
1 Min Read

കോഴിക്കോട്: ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് സാമൂഹിക രാഷ്ട്രീയ നായകരുടെ സംഗമവും മെഴുകുതിരി തെളിയിക്കലും നടത്താന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു.

city exchange

വൈകിട്ട് നാലു മുതല്‍ ഏഴുവരെ കിഡ്‌സണ്‍ കോര്‍ണറില്‍ നടക്കുന്ന സംഗമത്തില്‍ സാഹിത്യകാരന്‍ യു കെ കുമാരന്‍, കെ അജിത, അഡ്വ. പി എം നിയാസ്, ടി പി ദാസന്‍, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. ശിവരാമകൃഷ്ണന്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് റാഫി പി ദേവസ്സി എന്നിവര്‍ പങ്കെടുക്കും.

ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് പ്രസിഡന്റ് സജിത്ത് ആര്‍ ജെയും ജനറല്‍ സെക്രട്ടറി ആസിഫ് അഷ്ഹലും നേതൃത്വം നല്‍കും.

- Advertisement -
Ad image

‘മോഡിജി തമീമിനെ വിളിക്കൂ ഇന്ത്യക്കാരെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മെഴുകുതിരി തെളിയിക്കല്‍ നടക്കുകയെന്ന് സജിത്ത് ആര്‍ ജെ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!