

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചിത്രം ‘ഇന്‍ഷാല്ലാഹ് എ ബോയ്’ റോട്ടര്‍ഡാം അറബ് ഫിലിം ഫെസ്റ്റിവലില്‍ രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കി. നവാലിന്റെ കഥാപാത്രത്തെ മികവുറ്റതാക്കിയ മൗന ഹവയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും സിനിമയുടെ മികവിന് ജൂറി അവാര്‍ഡുമാണ് ലഭിച്ചത്.

ജോര്‍ദാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് അംജദ് അല്‍ റഷീദ് സംവിധാനം ചെയ്ത ‘ഇന്‍ഷാല്ലാഹ് എ ബോയ്’ ആകര്‍ഷകവും അസാധാരണമായ പ്രകടനവുമാണ് കാഴ്ചവെച്ചത്.

ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തെത്തുടര്‍ന്ന് ദരിദ്രാവസ്ഥയെ അഭിമുഖീകരിക്കുന്ന നവാലും മകള്‍ നോറയും ജീവിക്കുന്ന ദുരവസ്ഥയിലൂടെയാണ് കഥ പോകുന്നത്.
‘ഇന്‍ഷാല്ലാഹ് എ ബോയ്’ ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ബഹുമതികള്‍ നേടിയിരുന്നു. ഫീച്ചര്‍ ഫിലിമിനുള്ള റെയില്‍ ഡി ഓര്‍ അവാര്‍ഡും നേടി.
സെപ്തംബര്‍ 17 വരെ നടക്കുന്ന ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഇന്‍ഷാല്ലാഹ് എ ബോയ് പ്രദര്‍ശിപ്പിച്ചു.
സമകാലിക അമ്മാന്റെ പശ്ചാതലത്തിലൂടെയാണ് സിനിമ വികസിക്കുന്നത്.

