

രാമന്തളി: രാമന്തളി ഗ്രാമപഞ്ചായത്തില്‍ ലൈബ്രറികളില്ലാത്ത സ്ഥലത്ത് അത് തുടങ്ങുന്നതിന്റെ ഭാഗമായി രണ്ടാം വാര്‍ഡില്‍ പള്ളിക്കത്തോട് വൈ ആര്‍ സി ലൈബ്രറി ആന്റ് റീഡിംഗിനു വേണ്ടിയുള്ള പുസ്തക സമാഹരണ പരിപാടി കക്കുളത്ത് അബ്ദുല്‍ ഖാദറില്‍ നിന്നും പുസ്തകങ്ങള്‍ സ്വീകരിച്ചു രാമന്തളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ എം സനൂപ്, പി പി ജനാര്‍ദ്ദനന്‍, സി ദിലീപ്, എം ജനാര്‍ദ്ദനന്‍, എ വിശാലാക്ഷന്‍, കെ അനില്‍, കെ സരസ്വതി, പി എം സുബൈദ, കെ കെ ബല്‍ക്കീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
