പള്ളിക്കുന്നിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ പള്ളിക്കുന്നില്‍ നിരന്തരമായി ഉണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം അനുവദിച്ചു. റിസര്‍വ്വോയറും ഓവര്‍ഹൈഡ് ടാങ്കും പൈപ്പ് കണക്ഷനും ഉള്‍പ്പെടുന്ന പള്ളിക്കുന്ന് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.

city exchange

മറ്റു ഭാഗത്തെ വാല്‍വുകള്‍ വാട്ടര്‍ അതോറിറ്റി രണ്ട് ദിവസം തുടര്‍ച്ചയായി അടച്ചാല്‍ മാത്രമേ പള്ളിക്കുന്നില്‍ കുടിവെള്ളം ലഭിക്കുമായിരുന്നുള്ളു. പദ്ധതി പൂര്‍ത്തികരിച്ചാല്‍ വാല്‍വുകള്‍ അടയ്ക്കുന്നത് ഒഴുവാകുകയും തടസ്സമില്ലാതെ കുടിവെള്ളം വീടുകളില്‍ ലഭിക്കുകയും ചെയ്യും.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷീല ജോസ്, മുഹമ്മദ് ഷെഫീക്, റൂബി ജിജി, ബ്ലോക്ക് പഞ്ചായത്തംഗം സതി ഗോപി, പഞ്ചായത്തംഗങ്ങളായ രമണന്‍ ചേലാകുന്ന്, പി എസ് യുസഫ്, രാജേഷ് പുത്തനങ്ങാടി, അലീഷ ലിനേഷ്, തായിക്കാട്ടുക്കര സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, സി പി നാസര്‍, മനോഹരന്‍ തറയില്‍, പി എക്‌സ് വര്‍ഗ്ഗീസ്, ഗുണഭോക്ത സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!