സൗജന്യ ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിച്ച് നസീം ഹെല്‍ത്ത് കെയര്‍

Web Desk
1 Min Read

ദോഹ: ലോക ആരോഗ്യ ദിനാഘോഷങ്ങളുടെ ഭാഗമായി നസീം ഹെല്‍ത്ത് കെയര്‍ ഖത്തറിലുടനീളമുള്ള നിരവധി ബ്രാഞ്ചുകളിലായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നാലായിരത്തിലധികം ജനങ്ങള്‍ക്കായി സൗജന്യ കണ്‍സള്‍ട്ടേഷനും ചികിത്സാ പരിശോധനകളും ലഭ്യമാക്കി.

city exchange

നസീം ഹെല്‍ത്ത് കെയറിന്റെ പൂര്‍ണ്ണമായ സാമൂഹിക ക്ഷേമത്തിന് വേണ്ടിയുള്ള അര്‍പ്പണ ബോധത്തെയാണ് സംരംഭത്തിലൂടെ ആധാരമാക്കുന്നത്. വീടിന് തുല്യമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പ്രൊഫഷണല്‍ ഡോക്ടേഴ്‌സിന്റെ സഹായത്തോടെ ഒരുക്കുന്ന മികച്ച ചികിത്സാ രീതികളാണ് നസീം ഹെല്‍ത്ത് കെയറിന്റേത്. സി റിംഗ്, വക്ര, റെയ്യാന്‍, അല്‍ ഖോര്‍, മുംതസ, അസീസിയ എന്നിങ്ങനെ ആറ് കേന്ദ്രങ്ങളിലായി നടന്ന ക്യാമ്പുകളില്‍ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണവും ജനങ്ങള്‍ക്കായി സംഘടിപ്പിച്ചു.

‘ഹെല്‍ത്ത് കെയര്‍ എന്നത് എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുന്നതിനോടൊപ്പം ആരോഗ്യത്തിലേക്കുള്ള ആദ്യ ചുവട് വയ്ക്കാന്‍ കഴിയാതെ നില്‍ക്കുന്ന ഓരോരുത്തരേയും അതിനായി സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം’ എന്ന് ജനറല്‍ മാനേജര്‍ സ്ട്രാറ്റജി, ഡോ. മുനീര്‍ അലി ഇബ്രാഹിം പറഞ്ഞു. ‘ഏതൊരു ഹെല്‍ത്ത് കെയറും ഒരു വീടിന് തുല്യമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴാണ് ജനങ്ങള്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ക്യാമ്പുകളില്‍ പങ്കെടുത്ത ജനങ്ങളുടെ എണ്ണവും അവരുടെ പ്രതികരണങ്ങളും” എന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു സംരംഭം നസീമിനെ വീണ്ടും സാമൂഹിക ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും നെടുംതൂണായി പ്രഖ്യാപിക്കുന്നതിനോടൊപ്പം നൂറായിരം ജനങ്ങളെ നസീമിന്റെ രോഗി കേന്ദ്രീകൃത ചികിത്സാ രീതികളെ പുതുതായി പരിചയപ്പെടുത്തുകയും ചെയ്തു.

മികച്ച ക്ലിനിക്കല്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡൈസ്ഡ് ചികിത്സാ പ്രോട്ടോകോളുകള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡ് സിസ്റ്റങ്ങള്‍, സ്ഥിരമായ സ്റ്റാഫ് പരിശീലനം, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ രീതികള്‍ എന്നിവയുടെ സഹായത്തോടെ രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഏറ്റവും മികച്ച ചികിത്സാ രീതികളാണ് നസീം ഹെല്‍ത്ത് കെയറിന്റെ പ്രത്യേകതകള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!