

കൊച്ചി: പ്രമുഖ ഷോ ഡയറക്ടറും നിര്‍മാതാവുമായ കാശിനാഥിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സ്റ്റാര്‍ലേഡി ഓഫ് കേരള’ ബ്യൂട്ടി പേജന്റ് സിഗ്നിഫിക്കന്റ് ഫാഷന്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്നു.

പ്രമുഖ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മാവെക്‌സ് മെന്റര്‍ എബ്രോഡ് സ്റ്റഡീസ് ഇവന്റിന്റെ പ്രധാന സ്‌പോണ്‍സറായിരുന്നു.
മത്സരം സ്റ്റാര്‍ ടീന്‍ ഓഫ് കേരള, മിസ് സ്റ്റാര്‍ ഓഫ് കേരള, മിസിസ് സ്റ്റാര്‍ ഓഫ് കേരള എന്നീ വിഭാഗങ്ങളിലായാണ് നടന്നത്.

സ്റ്റാര്‍ ടീന്‍ ഓഫ് കേരള വിഭാഗത്തില്‍ അദ്വിക ശ്രീഭാഗ്യ വിജയിയായി കിരീടം ചൂടിയപ്പോള്‍ ദേവിക ഒന്നാം റണ്ണറപ്പും ശ്രീലക്ഷ്മി രണ്ടാം റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു.
മിസ് സ്റ്റാര്‍ ഓഫ് കേരള വിഭാഗത്തില്‍ അര്‍പിത വിജയിയായി. സാന്ദ്ര ഒന്നാം റണ്ണറപ്പും ആന്‍ മേരി രണ്ടാം റണ്ണറപ്പുമായും തെരഞ്ഞെടുക്കപ്പെട്ടു.
മിസിസ് സ്റ്റാര്‍ ഓഫ് കേരള വിഭാഗത്തില്‍ ആശ വിജയിയായി. അഹന്യ ഒന്നാം റണ്ണറപ്പും അപര്‍ണ രണ്ടാം റണ്ണറപ്പും ആയി.
ശ്രുതി എന്‍ ബിയും അനഖ ജയചന്ദ്രനുമാണ് ഷോയുടെ കൊറിയോഗ്രഫി നിര്‍വഹിച്ചത്. സോണു ജോണ്‍സണ്‍ സഹ സംവിധായകനായി.
മത്സരാര്‍ഥികളുടെ ആകര്‍ഷകമായ ലുക്കുകള്‍ക്ക് പിന്നില്‍ ഫാറ്റിസ് മേക്കോവര്‍ പ്രവര്‍ത്തിച്ചു.
സിനിമാനടന്‍ സുധീര്‍(ഡ്രാക്കുള ഫെയിം), നടി അന്ന ചാക്കോ, ഡിസൈനര്‍ ജെസി പ്രതാപ് എന്നിവര്‍ ആയിരുന്നു ജഡ്ജിംഗ് പാനല്‍.
പി ആര്‍ ഒ എം കെ ഷെജിന്‍.

