വര്‍ഗ്ഗീയ പരാമര്‍ശം നടത്തി; യു ഡി എഫ് ചെയര്‍മാന് സ്ഥാനം പോയി

Web Desk
1 Min Read

കൊച്ചി: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് യു ഡി എഫ് കൊച്ചി നിയോജക മണ്ഡലം ചെയര്‍മാന് രാജിവെക്കേണ്ടി വന്നു. കൊച്ചി നിയോജക മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റിന്‍ സിറിള്‍ ജോസഫാണ് രാജിവെച്ചത്. കൊച്ചി കോളജിലെ മാനേജ്‌മെന്റിലേക്ക് മുസ്‌ലിംകളെ അടുപ്പിക്കരുതെന്ന ആഗസ്റ്റി സിറിലിന്റെ പരാമര്‍ശമാണ് വിവാദമായത്. മുസ്‌ലിംകളുണ്ടായാല്‍ ദോഷം ചെയ്യുമെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നുമാണ് ഇയാളുടെ വിശദീകരണം.
യു ഡി എഫ് ചെയര്‍മാന്‍ അഗസ്റ്റിന്‍ സിറിളിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്ക് രാജിവെക്കേണ്ടി വന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോണ്‍ പഴേരിയാണ് പുതിയ യു ഡി എഫ് ചെയര്‍മാന്‍.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!