ഡോ. ഡാനിഷ് സലീമിന് യു എ ഇ ഗോള്‍ഡന്‍ വിസ

Web Desk
1 Min Read

അബുദാബി: പ്രത്യേക പരിഗണനകളോടെ പത്ത് വര്‍ഷത്തേക്ക് യു എ ഇ നല്‍കുന്ന ഗോള്‍ഡന്‍ വിസയ്ക്ക് ഡോ. ഡാനിഷ് സലീം അര്‍ഹനായി. എമര്‍ജന്‍സി മെഡിസിനില്‍ പത്ത് വര്‍ഷത്തിലേറെയായി ഡോ. ഡാനിഷ് സലീം പ്രവര്‍ത്തിക്കുന്നുണ്ട്.
അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം തിരുവനന്തപുരം സ്വദേശിയാണ്. എട്ട് വര്‍ഷത്തോളം പി ആര്‍ എസ് ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായിരുന്നു.
കേരളത്തില്‍ വാഹനാപകടങ്ങളെക്കുറിച്ച് യഥാസമയം അറിയിപ്പ് നല്‍കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് രൂപം നല്‍കിയത് ഡോ. ഡാനിഷ് സലീമുണ്ടായിരുന്നു.
കേരളത്തിലെ ആദ്യത്തെ ബൈക്ക് ആംബുലന്‍സ് പ്രൊജക്ട്, എമര്‍ജന്‍സി മാനേജ്‌മെന്റിനുള്ള ജമ്പ് കിറ്റുകള്‍, സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആംബുലന്‍സുകളെ അണിനിരത്തുന്ന ഒറ്റ പ്ലാറ്റ്‌ഫോം തുടങ്ങിയവയുടെ പിന്നിലും അദ്ദേഹമുണ്ടായിരുന്നു. അപകടം സംഭവിക്കുന്നവര്‍ക്ക് നല്‍കേണ്ട അടിയന്തര പരിചരണം സംബന്ധിച്ച് സാധാരണ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് രണ്ടായിരത്തിലധികം പരിശീലന പരിപാടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ സംഘടിപ്പിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ബെസ്റ്റ് ഇന്നൊവേറ്റര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ അവാര്‍ഡ് (2017), യങ് അച്ചീവര്‍ അവാര്‍ഡ്, ബെസ്റ്റ് എമര്‍ജന്‍സി ഫിസിഷ്യന്‍ കേരള അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ബുര്‍ജീല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. റസിയ ഷുക്കൂറാണ് ഭാര്യ. ദുആ ഡാനിഷ് മകളാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!