രണ്ട് കുവൈത്തികളേയും ഖത്തരികളേയും കബളിപ്പിച്ച രണ്ടുപേര്‍ക്ക് 17 മില്യന്‍ റിയാല്‍ പിഴയും തടവും

Web Desk
1 Min Read

കുവൈത്ത് സിറ്റി: രണ്ട് കുവൈത്തികളേയും രണ്ട് ഖത്തരികളേയും കബളിപ്പിച്ച രണ്ടുപേര്‍ക്ക് 17 മില്യന്‍ ഖത്തര്‍ റിയാല്‍ പിഴയും പത്തു വര്‍ഷം തടവും വിധിച്ച് കുവൈത്ത് കോടതി. ഒരു കുവൈത്ത് പൗരനും ഒരു ഈജിപ്ഷ്യന്‍ പ്രവാസിക്കുമാണ് ശിക്ഷ വിധിച്ചത്.
കുവൈത്തി പത്രമായ അല്‍ റായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തുര്‍ക്കിയിലും ജര്‍മനിയിലും വ്യാജ പ്രൊജക്ടുകള്‍ കാണിച്ചും റിയല്‍ എസ്റ്റേറ്റിന്റെ പേരുപറഞ്ഞുമാണ് വഞ്ചിച്ചത്. കുവൈത്തികള്‍ക്കും ഖത്തരികള്‍ക്കും എത്ര തുകയാണ് നഷ്ടമായതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും പിഴ സംഖ്യ വലുതായതിനാല്‍ നഷ്ടം ഗണ്യമായിരിക്കുമെന്നാണ് കരുതുന്നത്.
കൗതുകകരമായ കാര്യം ഇവര്‍ വിചാരണത്തടവുകാരായി ജയിലില്‍ കഴിയവേ കുവൈത്ത് ഭരണ കുടുംബത്തിലെ ചില പ്രമുഖരേയും ബിസിനസുകാരേയും വഞ്ചിക്കാന്‍ ഫാഷന്‍ ഡിസൈനര്‍മാരാണെന്ന ഭാവത്തില്‍ ആള്‍മാറാട്ടം നടത്തിയെന്നതാണ്. കുവൈത്ത് ഭരണകൂടത്തിലെ പ്രമുഖരുടെ ശബ്ദം അനുകരിക്കാന്‍ പ്രതികള്‍ മിടുക്കരായിരുന്നുവെന്നും കോടതി മനസ്സിലാക്കി. ഒരു സംഭവത്തില്‍ ഒരു വനിതയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്കി സ്വകാര്യ വിമാനത്തിന് ബുക്കു ചെയ്യിക്കാനുള്ള കഴിവുപോലും ഇവര്‍ പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ സഹായികളിലൂടെ വിലപ്പെട്ട സമ്മാനങ്ങള്‍ എത്തിച്ചാണ് ഇവര്‍ അവരുടെ വിശ്വാസം നേടിയെടുത്തത്.

city exchange
Share This Article
Leave a Comment
error: Content is protected !!