Connect with us

Entertainment

വേലുക്കാക്ക ഒപ്പ് കാ ഒ ടി ടിയില്‍

Published

on


കൊച്ചി: അശോക് ആര്‍ കലിത സംവിധാനം നിര്‍വഹിച്ച ഇന്ദ്രന്‍സ് ചിത്രം വേലുക്കാക്ക ഒപ്പ് കാ ഒ ടി ടി റിലീസിന്. നീ സ്ട്രീം, ഫസ്റ്റ് ഷോസ്, ബുക് മൈ ഷോ, സൈന പ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ജൂലൈ ആറിന് സിനിമ റിലീസ് ചെയ്യുക.
ഇന്ദ്രന്‍സ്, ഉമ എന്നിവരോടൊപ്പം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മധു ബാബുവും സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഷെബിന്‍ ബേബി, വിസ്മയ, പാഷാണം ഷാജി, നസീര്‍ സംക്രാന്തി, സത്യന്‍ എം എ, മാസ്റ്റര്‍ അര്‍ണവ്, ബിജു വയനാട്, ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോന്‍, വേണു, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാറമൂട്, റെനില്‍ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രന്‍ മേലുകാവ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ പുരസ്‌ക്കാരങ്ങള്‍ നേടിയ സിനിമയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
മുരളി ദേവ്, ശ്രീനിവാസന്‍ മാമുറി എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഗാനങ്ങള്‍ക്ക് റിനില്‍ ഗൗതം, യൂണി സ്‌കോ എന്നിവര്‍ ചേര്‍ന്ന് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ഷാജി ജേക്കബ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ കെ സോമന്‍ കുരുവിള, സിബി വര്‍ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സത്യന്‍ എം എയാണ് രചയിതാവ്. എം കെ ഷെജിന്‍ ആലപ്പുഴയാണ് പി ആര്‍ ഒ.


error: Content is protected !!