

തിരുവനന്തപുരം: ബാബുജോണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നേര്‍ച്ചപ്പെട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഉജ്ജ്വനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിരീഷ് തലശ്ശേരിയാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖരായ പ്രേംകുമാര്‍, ടി എസ് സുരേഷ്ബാബു, തുളസീദാസ്, ഇന്ദ്രന്‍സ്, സീമ ജി നായര്‍, സന്തോഷ് കീഴാറ്റൂര്‍, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍, വിനോദ് കോവൂര്‍, മണികണ്ഠന്‍ ആചാരി, കൊല്ലം സുധി, കൗഷിക് ഗോപാല്‍, നന്ദു ആനന്ദ് എന്നിവരുടെ ഫേസ്ബുക്ക്
പേജുകളിലൂടെയായിരുന്നു റിലീസ്.

സുനില്‍ പുല്ലോട്, ഷാനി നീലമറ്റം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിക്കുന്നു.
ഒരു കന്യാസ്ത്രീയാണ് ചിത്രത്തിലെ നായിക കഥാപാത്രം. ജോമോന്‍ ആണ് നായക കഥാപാത്രം. പുതുമുഖം അതുല്‍ സുരേഷ് നായക കഥാപാത്രത്തെയും നൈറ നിഹാര്‍ നായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ശ്യാം കോടക്കാഡ്, ഉദയദേവ്, മോഹന്‍, ഷാജി തളിപ്പറമ്പ്, സജീവന്‍ പാറക്കണ്ടി, മനോജ് നമ്പ്യാര്‍, വിദ്യന്‍ കനകത്തിടം, റെയ്‌സ് പുഴക്കര, ബിജു കല്ലുവയല്‍, പ്രസീത അരൂര്‍, രാജീവ് നടുവനാട്, ജിതേഷ് കോളയാട്, സിനോജ് മാക്‌സ്, രേഖാ സജിത്ത്, വീണ പത്തനംതിട്ട, പൗര്‍ണമി തീര്‍ത്ഥ, പ്രീത ചാലോട്, പ്രബുദ്ധ സനീഷ്, അശ്വനി രാജീവ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: റഫീഖ് റഷീദ്. അസോസിയേറ്റ് ഡയറക്ടര്‍: മനോജ് നമ്പ്യാര്‍. കലാസംവിധാനം: ബാലകൃഷ്ണന്‍ കൈതപ്രം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഉദയദേവ്. സംഗീതം: ജോജി തോമസ്. മേക്കപ്പ്: ജയരാജന്‍ ഏരുവേശി. പി ആര്‍ ഒ: റഹിം പനവൂര്‍. സ്റ്റില്‍സ്: വിദ്യന്‍ കനകത്തിടന്‍. അസിസ്റ്റന്റ് ഡയറക്ടര്‍: രാലജ് രാജന്‍. പോസ്റ്റര്‍ ഡിസൈന്‍: ഷാനില്‍ കൈറ്റ് ഡിസൈന്‍. യൂണിറ്റ്: ഷാ മീഡിയ പരപ്പനങ്ങാടി.
കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം. ശെങ്കുരളി എന്ന തമിഴ് ചിത്രത്തിനു ശേഷം ബാബുജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

