

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബില്ലാവാസ് ഖത്തറിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി രഘുനാഥ് അന്‍ജന്‍ (പ്രസി), അമിത് പൂജാരി (വൈസ് പ്രസി), സന്ദീപ് മല്ലര്‍ (ജന സെക്ര), അപര്‍ണ ശരത് (ജോ സെക്ര), ജയറാം സുവര്‍ണ (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

സീമ ഉമേഷ് പൂജാരി കള്‍ച്ചറല്‍ സെക്രട്ടറിയും സന്ദേഷ് ബംഗേര ജോയിന്റ് കള്‍ച്ചറല്‍ സെക്രട്ടറിയും കിഷോര്‍ അന്‍ജന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയും സന്ദീപ് കൊടിയന്‍ മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്ററും അജയ് കൊടിയന്‍ ഐ ടി ആന്റ് മീഡിയ കോര്‍ഡിനേറ്ററും ശരത് രാജ് ബംഗേര ലോജിസ്റ്റിക്‌സ് കോര്‍ഡിനേറ്ററും ഉമേഷ് പൂജാരിയും കവിരാജ് ബംഗേരയും സ്‌പെഷ്യല്‍ നീഡ്‌സ് കോര്‍ഡിനേറ്റര്‍മാരുമാണ്.
