

ദോഹ: ഖത്തറില്‍ മാര്‍ച്ച് ഏഴ് വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ കാലയളവില്‍ ആകാശം ഭാഗികമായി മേഘാവൃതമായതായിരിക്കും. ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്‌തേക്കാം.

ഇടിമിന്നലുള്ള സമയത്ത് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് വകുപ്പ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
