

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നെഫ്രോളജി ഡിപ്പാര്‍ട്മെന്റ് തുമാമയിലെ കെ എം സി സി ആസ്ഥാനത്തുള്ള ഹാളില്‍ ലോക വൃക്ക മാസ ആചാരണത്തിനു തുടക്കം കുറിച്ചു. മലപ്പുറം കെ എം സി സി കമ്മറ്റി നടത്തിയ ഹെല്‍ത്ത് അവാര്‍നെസ് പരിപാടി കാര്‍ഡ്സ് കെ എം സി സി ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു.

കെ എം സി സി പ്രസിഡന്റ് ഡോ. സമദ് മെഡിക്കല്‍ ടീമിന് അവാര്‍ഡുകള്‍ നല്കി ആദരിച്ചു. കെ എം സി സി സ്റ്റേറ്റ്- ജില്ലാ ഹെല്‍ത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധനയും എച്ച് എം സി നെഫ്രോളജി ഡിപ്പാര്‍ട്മെന്റ് അസോസിയേറ്റ്
കണ്‍സള്‍ട്ടന്റുമാരായ ഡോ. റംസി, ഡോ. ഷഫീഖ് താപ്പി, ഇന്ത്യന്‍ ഡോക്ടര്‍സ് ക്ലബ് സെക്രട്ടറി ഡോ. സുനില്‍ ഹസ്സന് എന്നിവരുടെ സാന്നിധ്യത്തില്‍ ഹമദ് ഹോസ്പിറ്റലിലെ കിഡ്നി രോഗ വിദഗ്ദന്
സ്പെഷ്യലിസ്റ്റ് ഡോ. ജോഷ്വാ ‘ആരോഗ്യമുള്ള വൃക്ക എല്ലാവര്ക്കും’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

വിവിധ സെഷനുകളില്‍ ഡോ. ഫര്ഹാന്, അഫ്സല് മുനാഫര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി പി ആര് വിവരണ ക്ലാസും ‘പ്രമേഹവും റമദാനും ‘എന്ന വിഷയത്തില്‍ കെ എം സി സി സ്റ്റേറ്റ് ഹെല്‍ത്ത് വിങ് കണ്‍വീനറും യുണിഖ് നഴ്സിംഗ് അസോസിയേഷന് പ്രസിഡന്റുമായലുത്ഫി കലമ്പന്‍ ക്ലാസ്സെടുത്തു.
മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് സവാദ് വെളിയംകോട്, ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങാശ്ശേരി, ട്രഷറര്‍ റഫീഖ് പള്ളിയാല്ക്കല്, സ്റ്റേറ്റ് സെക്രട്ടറിയും ഹെല്ത്വിങ് ഇന്‍ ചാര്‍ജ് ഷംസു വാണിമേല്‍, ജില്ലാ ഹെല്‍ത് വിങ് ഇന്‍ചാര്‍ജ് മെഹ്ബൂബ്, ജില്ലാ ഹെല്ത്വിങ് ചെയര്മാന് ഫൈറൂസ്, വൈസ് ചെയര്മാന് അക്ബര്‍ വാഴക്കാട് സെക്രട്ടറി ലയിസ് കുനിയില്‍, മുനീര്‍ പടര്ക്കടവ്, ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി,
സ്റ്റേറ്റ്, ജില്ലാ ഹെല്‍ത്ത് വിങ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

