

കോഴിക്കോട്: നരിക്കുനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന കേന്ദ്രം അത്താണിയില്‍ ധനശേഖരണം ലക്ഷ്യമിട്ട് അര ലക്ഷം പേര്‍ക്ക് ബിരിയാണി ചലഞ്ച് ഒരുക്കുന്നു.

ഈ മാസം 12ന് മലബാര്‍ ക്യാമ്പസിലാണ് പരിപാടി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍, ഡയാലിസ് സെന്റര്‍, സൈക്യാട്രി ഒ പി, ഡെ കെയര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. അത്താണിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ മാസം 17 ലക്ഷം വേണം.

അര്‍ഹരായവരെ സഹായിക്കാന്‍ ഒരു അവസരമായി ബിരിയാണി ചലഞ്ചുമായി സഹകരിക്കണമെന്ന് അത്താണി ചെയര്‍മാന്‍ കെ അബൂബക്കര്‍, കെ മുനീര്‍, നൗഷാദ് നരിക്കുനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അത്താണിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ഫോണ്‍: 96053 33664, ഗൂഗിള്‍ പെ നമ്പര്‍: 99100 91003

