
കൊച്ചി: സെവന്‍ സ്ട്രിങ് മീഡിയയുടെ ബാനറില്‍ സ്മിത മേരി ഉമ്മന്‍ നിര്‍മ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം നിര്‍വ്വഹിച്ച പ്രണയമൂറുന്ന ഷോര്‍ട്ട് ഫിലിം ‘എന്റെ ഉമ്മച്ചി കുട്ടി’ സെവന്‍ സ്ട്രിങ് മീഡിയ പ്രൊഡക്ഷന്‍ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി. ‘കോഴിക്കോടന്‍ ഹല്‍വ പോലെ മധുരമുള്ള ഒരു പ്രണയകഥ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.


പ്രവാസിയായ ഷാബു ജി ആണ് ഈ ഷോര്‍ട്ട് മൂവിക്ക് വേണ്ടി കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ ഭവജീത്, വര്‍ഷഷിബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ചിട്ടുള്ള ‘എന്റെ ഉമ്മച്ചി കുട്ടി’യിലെ മനോഹരമായ പ്രണയ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. രാജീവ് ആലുങ്കല്‍ എഴുതി രമേശ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ഈ ഗാനം പാടിയിരിക്കുന്നത് യുവ തലമുറയുടെ ഹിറ്റ് ഗായകന്‍ നജീം അര്‍ഷാദ് ആണ്. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.
