Connect with us

Entertainment

ശിവജി ഗുരുവായൂരും ജയരാജ് വാര്യരും പ്രധാന കഥാപാത്രങ്ങളായി സ്വച്ഛന്ദമൃത്യു

Published

on


കൊച്ചി: ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വച്ഛന്ദമൃത്യു.

ജയകുമാര്‍, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീന്‍ പട്ടാഴി, ഖുറേഷി ആലപ്പുഴ, ഷ്‌റഫ്, നജ്മൂദ്ദീന്‍, ശ്രീകല ശ്യാം കുമാര്‍, മോളി കണ്ണമാലി, ശയന ചന്ദ്രന്‍, അര്‍ച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാര്‍ നിര്‍വഹിക്കുന്നു. സുധിന്‍ലാല്‍, നജ്മൂദ്ദീന്‍, ഷാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ജൊഫി തരകന്‍, ഷഹീറ നസീര്‍ എന്നിവരുടെ വരികള്‍ക്ക് നിഖില്‍ മോഹന്‍, നവനീത് എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- ഷിനോ ഷാബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപു എസ് കുമാര്‍, കല- സാബു എം രാമന്‍, മേക്കപ്പ്- അശ്വതി, വസ്ത്രാലങ്കാരം- വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു കലഞ്ഞൂര്‍, സ്റ്റില്‍സ്- ശ്യാം ജിത്തു, ഡിസൈന്‍- സൂരജ് സുരന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.


error: Content is protected !!