ബ്രോഷര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദുബൈ: യു എ ഇയിലുള്ള കാഞ്ഞങ്ങാട് അതിഞ്ഞാല്‍ നിവാസികളുടെ ഒത്തുചേരല്‍ അതിഞ്ഞാല്‍ പ്രവാസി ഫെസ്റ്റ് അഞ്ചാമത് എഡിഷന്‍ ഡിസംബര്‍ ഒന്നിന് അബുദാബി ബാഹിയയില്‍ പ്രത്യേകം സജ്ജീകരിച്ച ‘ലീന്‍ അറീനയില്‍’ നടക്കും. വിവിധ പരിപാടികളോടെ നടക്കുന്ന പ്രവാസി ഫെസ്റ്റിന്റെ ബ്രോഷര്‍ പ്രകാശനം ദുബായ് ലെ മെറിഡിയന്‍ ഹോട്ടലില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിന്‍ നിര്‍വഹിച്ചു.

city exchange

ചടങ്ങില്‍ സര്‍ സയ്യിദ് കോളേജ് ചെയര്‍മാന്‍ എം ബി എം അഷ്റഫ്, പി എം ഫാറൂഖ്, റിയാസ് അസ്ലം, ഡോ. യു ടി ഇഫ്തിക്കര്‍, ലേക്ഷോര്‍ ഹോസ്പിറ്റല്‍ എം ഡി എസ് കെ അബ്ദുല്ല, എം ബി എം ബഷീര്‍, ശിഹാബ് പാരീസ്, യൂനസ് പി എം, മുഹമ്മദ് കുഞ്ഞി കല്ലായി, കുഞ്ഞഹമ്മദ് ഒതുന്നോടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!