നാടക സൗഹൃദം ദോഹ പത്താം വാര്‍ഷികം ആഘോഷിക്കുന്നു

Web Desk
1 Min Read

ദോഹ: ദോഹയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ വിപുലമായ പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി ഐ സി സി മുംബെ ഹാളില്‍ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു.

city exchange

ദോഹയിലെ നാടക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സിക്രട്ടറി ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു, പ്രസിഡന്റ് മജീദ് സിംഫണി അധ്യക്ഷ പ്രസംഗം നടത്തി.

മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ജീവിതവും അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളും ഉള്‍പ്പെടുത്തി 60ല്‍ അധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഇശലുകളുടെ സുല്‍ത്താന്‍ എന്ന മെഗാ ഷോ ആണു നടത്താന്‍ തയ്യാറാവുന്നത് എന്ന് പ്രസിഡണ്ട് വിവരിച്ചു.

നവംബര്‍ മൂന്നാം വാരത്തില്‍ ആണ് ഈ മെഗാ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കാന്‍ പോകുന്നത്.

- Advertisement -
Ad image

ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, കെ കെ ഉസ്മാന്‍, ഡോ. റഷീദ് പട്ടത്ത്, ജോപ്പച്ചന്‍ തെക്കേക്കൂറ്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് കെ കെ ഉസ്മാന്‍ ചെയര്‍മാനായും ജോപ്പച്ചന്‍ തെക്കേകുറ്റ്, ഡോ. റഷീദ് പട്ടത്ത് വൈസ് ചെയര്‍മാന്‍മാരായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ പിന്നീട് തെരഞ്ഞെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

നാടക സൗഹൃദം കള്‍ച്ചറല്‍ കണ്‍വീനര്‍ അന്‍വര്‍ ബാബു, മീഡിയ ആന്റ് പബ്ലിസിറ്റി അംഗം മുസ്തഫ എലത്തൂര്‍, കോ ഓര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ ചേറ്റുവ, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം സറീന അഹദ്, ഷാഫി റഹീപ് മീഡിയ, റഫീഖ് മേച്ചേരി, അരുണ്‍ പിള്ള, ബിന്ദു കരുണ്‍, അബ്ദുല്‍ അഹദ്, ഷമീല്‍, പ്രദുഷ്, മുനീര്‍, തന്‍സീം കുറ്റ്യാടി തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

നവാസ് മുക്രിയകത്ത് നന്ദി പറഞ്ഞു. നിമിഷ നിഷാദ് ആങ്കറിങ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!