കെ പി എ ക്യു പൊന്നോണം

Web Desk
1 Min Read

ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു )
അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി.

city exchange

കെ പി എ ക്യു പൊന്നോണം 2024 എന്ന പേരില്‍ ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റില്‍ നടത്തിയ ഓണാഘോഷത്തില്‍ സംഘടനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഓണപ്പൂക്കളം തീര്‍ത്തും മാവേലിയെ വരവേറ്റും കാലത്ത് പത്തുമണി മുതല്‍ ആരംഭിച്ച പരിപടിയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.

വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി രവി പുതുക്കുടി സ്വാഗതവും പ്രസിഡന്റ് ഷമീര്‍ കെ പി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ് പ്രവാസികള്‍ക്കിടയില്‍ സംഘടനയുടെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചു.

ചടങ്ങില്‍ സംസ്‌കൃതി ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീക്കുളം സംസാരിച്ചു. വനിതാ വിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. റീന, മുന്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് അംഗവുമായ അബ്ദുല്‍ റഹിം വെങ്ങേരി, മുന്‍ പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റും കള്‍ച്ചറല്‍ വിംഗ് കോര്‍ഡിനേറ്ററുമായ വാസു വാണിമേല്‍, സെക്രട്ടറി സ്മൃതി എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി.

- Advertisement -
Ad image

ചടങ്ങില്‍ യുനെസ്‌കോ കോഴിക്കോടിനെ സാഹിത്യ നഗരിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നടത്തുന്ന എന്റെ കോഴിക്കോട് എന്ന രചനാ മന്‍സരത്തിന്റെയും നവംബര്‍ എട്ടിന് റോയല്‍ ഗാര്‍ഡനില്‍ നടത്തുന്ന കുട്ടികള്‍ക്കുള്ള പെയിന്റിംഗ് മല്‍സരത്തിന്റേയും പോസ്റ്റര്‍ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. ട്രഷറര്‍ ഷൗക്കത്ത് ജെ എം നന്ദി പ്രകാശിപ്പിച്ചു.

ആവേശകരമായ ഗെയ്മുകളിലും കലാപരിപാടികളിലും മുതിര്‍ന്നവരും കുട്ടികളും പങ്കെടുത്തു. മല്‍സര വിജയികള്‍ക്കുള്ള സമ്മാനം വേദിയില്‍ സംഘടനയുടെ ഭാരവാഹികള്‍ നിര്‍വ്വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗം അഞ്ജു നിഷിന്‍ ആയിരുന്നു പരിപാടിയുടെ ആങ്കര്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!