

അബുദാബി: പീപ്പ്ള്‍സ് കള്‍ച്ചറല്‍ ഫോറം (പി സി എഫ്) അബുദാബി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി.

ഉച്ചക്ക് രണ്ടു മണി മുതല്‍ ഖാലിദിയ്യ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പിന് പ്രസിഡന്റ് മന്‍സൂര്‍ അലി പട്ടാമ്പി, സെക്രട്ടറി മുഹമ്മദ് കല്ലന്‍, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കോതച്ചിറ, ഇസ്മായില്‍ നാട്ടിക, യു കെ സിദ്ധിഖ് ചമ്രവട്ടം, ഇബ്രാഹിം പട്ടിശ്ശേരി, മുഹമ്മദ് സാഹിബ് തൊളിക്കോട്, ഉമര്‍ റഷീദ് പട്ടിശ്ശേരി, ഹക്കീം തിരുവേഗപ്പുറ, ജലീല്‍ കടവ്, ഇല്യാസ് തലശ്ശേരി, ലിയാഖത് അലി തിരുവത്ര, സഫ്വാന്‍ മാറാക്കര, കബീര്‍ അറക്കല്‍, കമറുദ്ദീന്‍ പാവിട്ടപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വനിതാപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ രക്തദാനത്തിന് എത്തിയിരുന്നു.

